വടകര: വായ്‌പ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തിയ സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരിയെ മർദ്ദിച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പോലീസ്. ഓർക്കാട്ടേരി കുന്നുമ്മൽ മീത്തൽ വിജേഷിനെതിരെയാണ് കേസെടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
സ്‌കൂട്ടർ വാങ്ങാൻ വിജേഷ് ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് വായ്‌പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ സ്‌ഥാപനത്തിലെ ജീവനക്കാരി ഇന്നലെ വിജേഷിനെ തിരഞ്ഞു വീട്ടിലെത്തിയിരുന്നു. ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും യുവതി വിജേഷിന്റെ സ്‌കൂട്ടറിന്റെ താക്കോൽ എടുക്കാൻ ശ്രമിക്കുകയും ചെയ്‌തു.
ഇതിനിടെ പ്രകോപിതനായ വിജേഷ് യുവതിയുടെ മുടിയിൽ കുത്തിപ്പിടിച്ച് പറമ്പിലേക്ക് തള്ളിയിട്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദിക്കുന്ന വീഡിയോ സഹിതം വടകര പോലീസിനാണ് യുവതി പരാതി നൽകിയത്. സംഭവം നടന്നത് എടച്ചേരി പോലീസ് സ്‌റ്റേഷൻ പരിധിയിലായതിനാൽ കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു.
Most Read| നിർമിത ബുദ്ധിയുടെ വൻ അവസരങ്ങൾ ഇന്ത്യയിൽ കൊണ്ടുവരും; സുന്ദർ പിച്ചൈ