കൊല്ലം: തിരുവനന്തപുരം എസ്എടി വളപ്പിലെ മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന ആൾ മരിച്ചു. പരവൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. മകളുടെ ചികിൽസയ്‌ക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സുനിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.
മേയ് 23നായിരുന്നു അപകടം. എട്ടുവയസുള്ള മകളുടെ ചികിൽസയ്‌ക്കെത്തിയ സുനിൽ ആശുപത്രി വളപ്പിന് പുറത്തേക്ക് നടക്കുമ്പോഴാണ് മരക്കൊമ്പ് തലയിലേക്ക് വീണത്. അപകട സമയത്ത് നല്ല മഴയുണ്ടായിരുന്നു. മഴ നനയാതെ ആശുപത്രി കെട്ടിടത്തിലേക്ക് കയറി നിന്നെങ്കിലും സുനിലിനെ സുരക്ഷാ ജീവനക്കാർ പുറത്താക്കിയതായി കുടുംബം ആരോപിച്ചിരുന്നു.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി