ചെന്നൈ: രാമേശ്വരം പാമ്പൻ പാലത്തിൽ നിന്ന് വാഹനാപകടത്തെ തുടർന്ന് കടലിലേക്ക് തെറിച്ചുവീണ യുവാവിനെ മൽസ്യ തൊഴിലാളികൾ കയറിൽ കെട്ടിവലിച്ച് രക്ഷപെടുത്തി. 200 അടി ഉയരമുള്ള പാലത്തിൽ നിന്ന് വീണ മുകേഷിനെയാണ് മൽസ്യ തൊഴിലാളികൾ സാഹസികമായി രക്ഷപെടുത്തിയത്.
ശനിയാഴ്ച ഉച്ചക്ക് മുകേഷും സുഹൃത്ത് നാരായണനും മണ്ഡപത്ത് നിന്ന് പാമ്പൻ പാലത്തിലൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. പാലത്തിന് നടുവിൽ എത്തിയപ്പോൾ അതിവേഗത്തിൽ വന്ന കാർ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് മുകേഷ് കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മൽസ്യ തൊഴിലാളികളിൽ ചിലർ കടലിൽ ചാടി മുകേഷിനെ കയറിൽ കുറുക്കി. കരയിലുള്ളവർ കയർ വലിച്ചുകയറ്റി ഇയാളെ രക്ഷപെടുത്തി. കാർ ഓടിച്ച ശിവഗംഗ അമരാവതി കരുണാമൂർത്തിയുടെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Most Read: നൂറനാട്ടെ സംഘർഷം; ജില്ലാ പബ്ളിക് പ്രോസിക്യൂട്ടർ ഉൾപ്പടെ അറസ്റ്റിൽ







































