മുംബൈ: മകനും മകളുമടക്കം കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി യുവാവ് ആത്‌മഹത്യ ചെയ്‌തു. നാഗ്‌പൂർ സ്വദേശിയായ അലോക് മതുൽക്കർ എന്നയാളാണ് ആത്‌മഹത്യ ചെയ്‌തത്. ഭാര്യ, ഭാര്യാ സഹോദരി, ഭാര്യയുടെ അമ്മ എന്നിവരെ കുത്തിക്കൊല്ലുകയും മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമാണ് ചെയ്‌തത്. പോലീസ് സംഘം സ്‌ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി.
അലോകിന് ഭാര്യാ സഹോദരിയുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. ഞായറാഴ്‌ച ഇരുവരും വഴക്കിൽ ഏർപ്പെട്ടതിനുശേഷം പ്രകോപിതനായ അലോക് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി ആത്‍മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Read also: വിദേശികളെ കബളിപ്പിച്ച് പണംതട്ടി; ഏഴംഗ സംഘം പിടിയിൽ





































