തൃശൂർ: കൊടുങ്ങല്ലൂർ എറിയാട് സ്‌കൂട്ടറിലെത്തിയ യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചു. എറിയാട് സ്വദേശിയും തുണിക്കട ഉടമയുമായ റിൻസിക്കാ(30)ണ് പരിക്കേറ്റത്. ഇവരുടെ കടയിലെ പഴയ ജീവനക്കാരനായ റിയാസ് എന്നയാളാണ് ആക്രമണത്തിന് പിന്നിൽ.
ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം. തുണിക്കട അടച്ച് മക്കളോടൊപ്പം മടങ്ങുമ്പോഴാണ് ആക്രമുണ്ടായത്.
ആക്രമണത്തിന് പിന്നാലെ വഴിയാത്രക്കാർ ബഹളം വച്ചപ്പോൾ റിയാസ് രക്ഷപ്പെട്ടു. ഗുരുതര പരിക്കുകളോടെ റിൻസിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: കിഴക്കന്‍ യുക്രൈനില്‍ കനത്ത ഷെല്ലാക്രമണം






































