ന്യൂഡെല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി 100 മീറ്റര്‍ ബാക്‌സ്‌ട്രോക്ക് വിഭാഗത്തില്‍ മൽസരിക്കാന്‍ യോഗ്യത നേടി മാന പട്ടേല്‍. യൂണിവേഴ്സിറ്റി ക്വാട്ടയിലൂടെയാണ് 21 കാരിയായ മാന പട്ടേല്‍ ഒളിമ്പിക്‌സ് യോഗ്യത നേടിയതെന്ന് ഇന്ത്യന്‍ സ്വിമ്മിങ് അസോസിയേഷന്‍ അറിയിച്ചു.
ഒളിമ്പിക്‌സിൽ യോഗ്യത നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതാ നീന്തല്‍ താരം കൂടിയാണ് ഗുജറാത്തില്‍ നിന്നുള്ള മാന പട്ടേല്‍. മൂന്നാമത്തെ ഇന്ത്യന്‍ നീന്തല്‍ താരവും.
നേരത്തെ മലയാളി നീന്തല്‍ താരം സാജന്‍ പ്രകാശ് 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തിലും ശ്രീഹരി നടരാജ് 100 മീറ്റര്‍ ബാക്‌സ്‌ട്രോക്ക് വിഭാഗത്തിലും ഒളിമ്പിക്‌സ് യോഗ്യത നേടിയിരുന്നു. ഇക്കുറി മാനയിലൂടെ ഒളിമ്പിക്‌സ് മെഡൽ ഇന്ത്യയിലേക്ക് എത്തുമെന്നാണ് ഏവരുടെയും പ്രതീക്ഷ.
Most Read: ആൾകൂട്ടക്കൊല; ത്രിപുരയിൽ അക്രമികൾ ഒളിപ്പിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തി







































