ഇംഫാല്‍: മണിപ്പൂർ കലാപ ഗൂഢാലോചന കേസിൽ 10 പേരെ സിബിഐ അറസ്‌റ്റു ചെയ്‌തു. ജൂൺ 9ന് രജിസ്‌റ്റർ ചെയ്‌ത 6 കേസുകളിലാണ് സിബിഐ ഇവരെ അറസ്‌റ്റ് ചെയ്‌തത്.
മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. ബിഷ്‌ണുപൂരിലുണ്ടായ വെടിവെപ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റു. ഒരു വീടിനും തീയിട്ടു. ബിഎസ്എഫ് ക്യാപുകൾക്ക് നേരെയും അക്രമമുണ്ടായി.
പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും ശക്‌തമായ ആവശ്യമുന്നയിച്ചതിനെ തുടർന്ന് നിയമസഭാ സമ്മേളനം വിളിക്കാനുള്ള നീക്കങ്ങൾ മുഖ്യമന്ത്രി എൻ ബിരേൻ സിങ് ആരംഭിച്ചിട്ടുണ്ട്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ വിളിക്കാനാണ് നീക്കം. സഭ വിളിച്ച് ചേർത്ത് മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അതേസമയം മണിപ്പൂര്‍ കേസുകളുടെ വിചാരണ സംസ്‌ഥാനത്തിനു പുറത്തേക്ക് മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം. ഇതിന് സുപ്രീം കോടതി അനുവാദം നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
READ ALSO| പാർട്ടിയുടെ പേരും ചിഹ്‌നവും; അജിത് പവാറിന്റെ അപേക്ഷയിൽ നോട്ടീസ്








































