തൃശൂർ: നഴ്സറികളുടെ കേന്ദ്രമായ മണ്ണുത്തിയെ തൃശൂര്‍ കോർപറേഷന്റെ ഗാര്ഡന് സിറ്റിയാക്കി മാറ്റുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ.വിഎസ് സുനില്‍കുമാര്‍. കോർപറേഷന്റെ നെട്ടിശ്ശേരി ഡിവിഷനിലെ സേവാഗ്രാമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണുത്തി സെന്ററിലുള്ള കോർപറേഷന്റെ ഷോപ്പിങ്ങ് കോംപ്ളക്സ് സ്ഥിതി ചെയ്യുന്ന പിഡബ്ള്യുഡി പുറംപോക്ക് സ്ഥലത്തിന് പകരമായി അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടെ സ്ഥലം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മേയര്‍ എംകെ വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പികെ ഷാജന്, സാറാമ്മാ റോബ്സൺ, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Also Read: ശബരിമലയിൽ തീർഥാടകരുടെ എണ്ണം കൂട്ടണമെന്ന് ദേവസ്വം; വിയോജിച്ച് തന്ത്രിയും സർക്കാരും







































