മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ കുതിപ്പ് തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 273 പോയിന്റ് നേട്ടത്തോടെ 60,321ലും, നിഫ്റ്റി 107 പോയന്റ് ഉയർന്ന് 17,960ലുമെത്തി. ആഗോള വിപണികളിൽ നിന്നുള്ള അനുകൂല സൂചനകളാണ് വിപണിയിലെ നേട്ടത്തിനു പിന്നിൽ.
മികച്ച നിലവാരത്തിലുള്ള ഓഹരികളിൽ നിന്ന് ലാഭമെടുപ്പുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിപണി സമ്മർദ്ദം നേരിട്ടേക്കാം. മാരുതി, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, ആക്സിസ്ബാങ്ക്, ബജാജ് ഫിൻസർവ്, കൊടക് ബാങ്ക്, ടൈറ്റാൻ, സൺഫാർമ, റിലയൻസ്, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഹിന്ദുസ്ഥാൻ യൂണിലിവർ, ഏഷ്യൻപെയിന്റ്സ്, ഭാരതി എയർടെൽ, ടാറ്റാസ്റ്റീൽ, നെസ്ലെ, തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഓട്ടോ, മീഡിയ, മെറ്റൽ, റിയൽറ്റി സെക്ടറുകൾ നേട്ടത്തിലാണ്.
എഫ്എംസിജി, ഐടി തുടങ്ങിയ സെക്ടറുകൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് 0.17 ശതമാനം നഷ്ടത്തിലും സ്മോൾക്യാപ് സൂചിക 0.37 ശതമാനം നേട്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.
Read Also: സാഫ് കപ്പ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ടീമിൽ ഇടംനേടി സഹൽ








































