സാഫ് കപ്പ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ടീമിൽ ഇടംനേടി സഹൽ

By Staff Reporter, Malabar News
saff cup
Ajwa Travels

ന്യൂഡെൽഹി: അടുത്ത മാസം നടക്കുന്ന സാഫ് കപ്പിനുള്ള ഇന്ത്യയുടെ 23 അംഗ സംഘത്തെ പരിശീലകൻ ഇഗോർ സ്‌റ്റിമാച് പ്രഖ്യാപിച്ചു. മലയാളി താരം സഹൽ അബ്‌ദുൾ സമദ് ടീമിലുണ്ട്. യുവതാരങ്ങളായ യാസിർ മുഹമ്മദ്, ലിസ്‌റ്റൺ കൊളാസൊ, മൻവീർ സിങ് തുടങ്ങിയവരും ടീമിൽ ഇടം നേടി.

മാലദ്വീപിൽ വെച്ചാണ് മൽസരം. ഒക്‌ടോബർ ഒന്നു മുതലാണ് ചാമ്പ്യൻഷിപ്പ് തുടങ്ങുക. ഒക്‌ടോബർ 16നാണ് ഫൈനൽ. ഇന്ത്യയേയും ആതിഥേയരായ മാലദ്വീപിനേയും കൂടാതെ ബംഗ്ളാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നീ മൂന്നു ടീമുകൾ മാത്രമേ ഇത്തവണ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുള്ളു. സസ്‌പെൻഷൻ നേരിടുന്ന പാകിസ്‌ഥാൻ ടൂർണമെന്റിൽ ഉണ്ടാകില്ല. ഭൂട്ടാൻ നേരത്തെ പിൻമാറിയിരുന്നു.

കോവിഡ് സാഹചര്യത്തിൽ ബയോ ബബ്ൾ സുരക്ഷാ സംവിധാനത്തിലായിരിക്കും ഇത്തവണ ടൂർണമെന്റ് നടക്കുക. നേരത്തെ കോവിഡ് വ്യാപനത്തെ തുടർന്ന് ഒരു വർഷത്തോളം സാഫ് കപ്പ് നീട്ടിവെക്കുകയായിരുന്നു.

ഇന്ത്യൻ ടീം

ഗോൾകീപ്പർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, വിശാൽ കെയ്‌ത

പ്രതിരോധ താരങ്ങൾ: പ്രീതം കോട്ടൽ, സെറിറ്റൺ ഫെർണാണ്ടസ്, ചിങ്ലെൻസാന സിങ്, രാഹുൽ ബെക്കെ, സുഭാശിഷ് ബോസ്, മന്ദർ റാവു ദേശായ്

മധ്യനിര താരങ്ങൾ: ഉദാന്ത സിങ്, ബ്രണ്ടൻ ഫെർണാണ്ടസ്, ലാലെൻമാവിയ, അനിരുദ്ധ് താപ്പ, സഹൽ അദ്ബുൾ സമദ്, ജീക്‌സൺ സിങ്, ഗ്ളാൻ മാർട്ടിൻസ്, സുരേഷ് സിഭങ് വാങ്ജാം, ലിസ്‌റ്റൺ കൊളാസൊ, യാസിർ മുഹമ്മദ്

മുന്നേറ്റതാരം: മൻവീർ സിങ്, റഹീം അലി, സുനിൽ ഛേത്രി, ഫാറൂഖ് ചൗധരി

ഇന്ത്യയുടെ ഫിക്‌സ്‌ചർ

ഒക്‌ടോബർ 4: ബംഗ്ളാദേശ് x ഇന്ത്യ (IST4.30pm )
ഒക്‌ടോബർ 7: ഇന്ത്യ X ശ്രീലങ്ക (IST4.30pm )
ഒക്‌ടോബർ 10: നേപ്പാൾ X ഇന്ത്യ (IST4.30pm )
ഒക്‌ടോബർ 13: ഇന്ത്യ X മാലദ്വീപ് (IST4.30pm )

Most Read: ഫഹദും വിജയ് സേതുപതിയും ‘വിക്രം’ സെറ്റിലെത്തി; വൈറലായി ലൊക്കേഷന്‍ ചിത്രം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE