ഫഹദും വിജയ് സേതുപതിയും ‘വിക്രം’ സെറ്റിലെത്തി; വൈറലായി ലൊക്കേഷന്‍ ചിത്രം

By Staff Reporter, Malabar News
vijay, fahad
Ajwa Travels

ലോകേഷ് കനകരാജ് കമല്‍ ഹാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘വിക്ര’ത്തിന്റെ ഷൂട്ടിങ് ചെന്നൈയില്‍ പുരോഗമിക്കുന്നു. ചിത്രത്തില്‍ കമല്‍ ഹാസന് പുറമെ ഫഹദ്, വിജയ് സേതുപതി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ഇപ്പോഴിതാ ഷൂട്ടിങ്ങിനിടെയുള്ള പുതിയ ലൊക്കേഷന്‍ ചിത്രം പുറത്തു വന്നിരിക്കുകയാണ്. ലോകേഷ് കനകരാജ്, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവർ ഒന്നിച്ചുള്ള ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഫഹദിന് പുറമെ നരേന്‍, കാളിദാസ് ജയറാം എന്നീ മലയാളി താരങ്ങളും ചിത്രത്തിലുണ്ട്. മാത്രവുമല്ല മലയാളിയായ ഗിരീഷ് ഗംഗാധരനാണ് പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയ ‘വിക്ര’ത്തിന്റെ ഛായാഗ്രാഹകന്‍.

‘മാസ്‌റ്ററി’ന്റെ വിജയത്തിന് ശേഷം മറ്റൊരു ലോകേഷ് മാജിക്കിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകര്‍. ‘ഇന്ത്യന്‍ 2′വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രീകരണം ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കാനുള്ള പദ്ധതിയിലാണ് അണിയറ പ്രവര്‍ത്തകര്‍.

vikram-movie

അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ കൂടിയായ ചിത്രത്തിനായി പ്രശസ്‌ത സ്‌റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അന്‍പറിവാണ് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്.

Most Read: കുറഞ്ഞ ഓവര്‍ നിരക്ക് തിരിച്ചടിയായി; സഞ്‌ജുവിന് വീണ്ടും പിഴ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE