ആൽബനി: ന്യൂയോര്‍ക്കില്‍ ഇന്ന് മുതല്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. ശീതകാല രോഗ സാധ്യത, കോവിഡ് വര്‍ധിച്ച സാഹചര്യം, ചില പ്രദേശങ്ങളിലെ വാക്‌സിന്‍ നിരക്കിലെ കുറവ് തുടങ്ങിയ കാരണങ്ങളെ മുന്‍ നിര്‍ത്തിയാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്.
മാസ്‌ക് കൃത്യമായി ധരിക്കാത്തവർക്ക് വൻ തുക പിഴ ഈടാക്കും. കൂടാതെ ഇവർക്കെതിരെ ക്രിമിനല്‍ കുറ്റവും ചുമത്തും.
ന്യൂയോര്‍ക്കില്‍ ഇതുവരെ 28.6 ലക്ഷം പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 57,724 പേർ കോവിഡ് മൂലം മരണപ്പെട്ടു. ന്യൂയോർക്ക് സിറ്റിയിൽ മാത്രം 11.9 ലക്ഷമാണ് രോഗബാധ.
Most Read: രോഗബാധ വന്നവർക്ക് ഒമൈക്രോണിൽ നിന്ന് ശക്‌തമായ പ്രതിരോധം ലഭിക്കുന്നു; പഠനം







































