ന്യൂയോർക്ക് വെടിവെപ്പ്; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വിവരം പുറത്തുവിട്ടു

By News Bureau, Malabar News
Ajwa Travels

ബ്രൂക്ളിൻ: ന്യൂയോർക്കിലെ ബ്രൂക്ളിൻ സബ് വേ സ്‌റ്റേഷനിൽ നടന്ന വെടിവെപ്പിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. 62 കാരനായ ഫ്രാങ്ക് ജെയിംസ് എന്നയാളെയാണ് അന്വേഷണം സംഘം പ്രതിയെന്ന് സംശയിക്കുന്നത്.

ഫിലാഡെല്‍ഫിയയിലും വിസ്‌കോയിനിലും ഫ്രാങ്ക് ജെയിംസിന് മേല്‍വിലാസമുണ്ട്. സംഭവദിവസം നിയോൺ ഓറഞ്ച് നിറത്തിലും ചാര നിറത്തിലുമുള്ള വസ്‌ത്രമായിരുന്നു ഇയാൾ ധരിച്ചത്. വാടകക്കെടുത്ത വാനിന്റെ താക്കോലുകൾ കുറ്റകൃത്യം നടന്നിടത്ത് നിന്ന് കണ്ടെത്തി. ‌എന്നാൽ ഇയാൾ പ്രതിയാണെന്ന് ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല.

അതേസമയം ആക്രമണത്തിന് തീവ്രവാദ ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്‌തമായിട്ടില്ല.

ചൊവ്വാഴ്‌ച രാവിലെയായിരുന്നു വെടിവെപ്പ് നടന്നത്. ഇരുപതോളം പേര്‍ക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഗ്യാസ് മാസ്‌ക് ധരിച്ചാണ് അക്രമി ​എത്തിയതെന്ന് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റ് കമ്മീഷണർ കീചന്റ് സെവെൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. യാത്രക്കാർക്ക് നേരെ പുക ബോംബ് എറിഞ്ഞ ശേഷം അക്രമി വെടി ഉതിർക്കുകയായിരുന്നു.

Most Read: ലോകത്തിന് ഭക്ഷണം നൽകാൻ ഇന്ത്യ തയ്യാർ; പ്രധാനമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE