യുഎസിൽ വീണ്ടും വെടിവെപ്പ്; നിരവധി പേർക്ക് പരിക്ക്

By Staff Reporter, Malabar News
US Shooting
Representational Image
Ajwa Travels

കാലിഫോർണിയ: യുഎസ് സ്‌റ്റേറ്റ് വിസ്കോൻസിനിൽ ഒരു സംസ്‌കാര ചടങ്ങിനിടെ തോക്കുധാരി വെടിയുതിർത്തു. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് രണ്ടോടെ ഗ്രേസ്‍ലാന്റ് സെമിത്തേരിയിലാണ് സംഭവം. തോക്കുധാരി നിരവധി തവണ വെടിയുതിർത്തു. കുറേപേർക്ക് പരുക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ എത്രപേർക്ക് പരുക്കേറ്റുവെന്നതിനെ കുറിച്ച് വ്യക്‌തമായ ധാരണയില്ലെന്ന് പോലീസ് വിഭാഗം അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും പോലീസ് ട്വീറ്റ് ചെയ്‌തു. അതേസമയം, സംസ്‌കാരത്തിന് എത്തിയ അഞ്ചു​പേർക്ക് പരുക്കേറ്റതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.

തോക്കുധാരികളുടെ അക്രമം കഴിഞ്ഞ ദിവസങ്ങളിലും നിരവധി പേരുടെ ജീവനെടുത്തിരുന്നു. ഒരു മാസത്തിനിടെ രാജ്യത്ത് തോക്കുധാരികൾ മൂന്ന് കൂട്ടഹത്യകളാണ് നടത്തിയത്. തുടർന്ന് തോക്ക് ലോബിക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.

Read Also: ഗുജറാത്തിലെ കെമിക്കൽ ഫാക്‌ടറിയിൽ സ്‍ഫോടനം; 7 ജീവനക്കാർ ആശുപത്രിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE