പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് ബിവറേജസ് ഔട്ട്ലെറ്റിൽ വൻ തീപിടിത്തം. ഇന്ന് രാത്രി എട്ടുമണിയോടെയാണ് തീപിടിത്തമുണ്ടായത്. ഔട്ട്ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂർണമായും കത്തിനശിച്ചു. തിരുവല്ലയിൽ നിന്നെത്തിയ ഏഴ് അഗ്‌നിരക്ഷാ സേന യൂണിറ്റുകൾ തീയണയ്‌ക്കാൻ ശ്രമിക്കുന്നുണ്ട്.
ഔട്ട്ലെറ്റിന്റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റിന്റെ മേൽക്കൂരയുള്ള കെട്ടിടം പൂർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്‌ടമാണ് സംഭവിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി








































