പാലക്കാട്: കാഞ്ഞിരപ്പുഴ പള്ളിപ്പടി മങ്കട മലയിൽ തീപിടിത്തം. ഹെക്‌ടർ കണക്കിന് പ്രദേശത്തെ പുല്ലും കാട്ടുചെടികളും കത്തിനശിച്ചു. ഇന്ന് വൈകീട്ട് അഞ്ചിനാണ് തീപിടിത്തം ഉണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്ത് എത്തിയെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല.
രാത്രിയിലും തീ കൂടുതൽ ഇടങ്ങളിലേക്ക് പടർന്നുകൊണ്ടിരിക്കുകയാണ്. ശക്‌തമായ കാറ്റും വീശുന്നുണ്ട്. ഉദ്യോഗസ്‌ഥർ തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്‌ഥലത്ത് എത്തിയിട്ടുണ്ട്.
Most Read| ലോകാരോഗ്യ സംഘടനയിൽ നിന്ന് പിൻമാറി യുഎസ്; 270 മില്യൺ ഡോളർ കുടിശിക





































