ഡെൽഹി ദുരന്തം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം ധനസഹായം

ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപയും റെയിൽവേ നൽകും.

By Senior Reporter, Malabar News
Delhi Railway Station Tragedy
Ajwa Travels

ന്യൂഡെൽഹി: ഡെൽഹി റെയിൽവേ സ്‌റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് റെയിൽവേ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപയും നൽകും. നാല് കുഞ്ഞുങ്ങളും 11 സ്‌ത്രീകളും ഉൾപ്പടെ 18 പേരാണ് മരിച്ചത്.

മഹാകുംഭമേളയ്‌ക്ക് പ്രയാഗ്‌രാജിലേക്ക് പോകാനെത്തിയവരുടെ അനിയന്ത്രിതമായ ഒഴുക്ക് കാരണമാണ് റെയിൽവേ സ്‌റ്റേഷനിൽ തിക്കും തിരക്കും അനുഭവപ്പെട്ടത്. പരിക്കേറ്റ അമ്പതിലധികം പേരെ എൽഎൻജിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. 14,15 പ്ളാറ്റ്‌ഫോമുകളിലായിരുന്നു തിരക്ക്.

പ്രയാഗ്‌രാജ് എക്‌സ്‌പ്രസിൽ പോകാനായി ആയിരങ്ങളാണ് ഇന്നലെ രാത്രി സ്‌റ്റേഷനിലെത്തിയത്. പ്ളാറ്റ്‌ഫോം 14ൽ നിന്നായിരുന്നു ഈ ട്രെയിൻ. 12, 13 പ്ളാറ്റ്‌ഫോമുകളിലായി എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജധാനി എക്‌സ്‌പ്രസുകൾ വൈകിയതോടെ ഈ പ്ളാറ്റ്‌ഫോമുകളിൽ വലിയ ജനക്കൂട്ടം ഉണ്ടായി. തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്. ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു. അധികൃതർ സഹായങ്ങളെല്ലാം ഉറപ്പാക്കുന്നുണ്ടെന്നും പറഞ്ഞു.

സ്‌ഥിതി നിയന്ത്രണവിധേയമാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്‌ഥരെ സ്‌റ്റേഷനിൽ വിന്യസിച്ചിട്ടുണ്ട്. തീർഥാടകരുടെ തിരക്ക് കുറയ്‌ക്കാൻ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. റെയിൽവേ ഉന്നത സമിതി സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തിര നടപടി കൈക്കൊള്ളാൻ ചീഫ് സെക്രട്ടറിക്കും കമ്മീഷണർക്കും ഡെൽഹി ലഫ്. ഗവർണർ വികെ സക്‌സേന നിർദ്ദേശം നൽകി.

അതിനിടെ, ദുരന്തത്തിൽ കേന്ദ്ര സർക്കാറിനെയും റെയിൽവേയേയും വിമർശിച്ചു കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി, എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി എന്നിവരാണ് വിമർശിച്ചത്.

”ദുരന്തം അങ്ങേയറ്റം ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. റെയിൽവേയുടെ പരാജയവും കേന്ദ്ര സർക്കാരിന്റെ നിർവികാരതയും എടുത്തുകാണിക്കുന്നതാണ് ഈ അപകടം. പ്രയാഗ്‌രാജിലേക്ക് പോകുന്ന ഭക്‌തരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, സ്‌റ്റേഷനിൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതായിരുന്നു. കെടുകാര്യസ്‌ഥതയും അശ്രദ്ധയും കാരണം ആർക്കും ജീവൻ നഷ്‌ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം”- രാഹുൽ ഗാന്ധി പറഞ്ഞു.

Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE