മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഇന്ന് മൗലിദ് ജല്‍സയും മഹ്ളറത്തുല്‍ ബദ്രിയ്യ മജ്ലിസും ഓണ്‍ലൈനില്‍ നടക്കും. വൈകുന്നേരം 7ന് ആരംഭിക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും. മന്ഖൂസ് മൗലിദ് പാരായണം, ബദ്ര് ബൈത്ത്, തഹ് ലീല്, ഖുര്‍ആന്‍ പാരായണം, പ്രാർഥന എന്നിവ നടക്കും.
സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി മേല്‍മുറി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഹൈദറൂസി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, അബ്ദുൽ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ സംബന്ധിക്കും. പരിപാടികള്‍ മഅ്ദിന്‍ യൂട്യൂബ് ചാനലിൽ വീക്ഷിക്കാം: Youtube.com/MadinAcademy
Most Read: ജഡ്ജിമാർ ചക്രവർത്തിയെ പോലെ പെരുമാറരുത്; വിമർശനം ഉന്നയിച്ച് സുപ്രീം കോടതി




































