കാസർഗോഡ്: എംസി കമറുദ്ദീൻ എംഎൽഎ പ്രതിയായ ഫാഷൻ ഗോൾ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ബാധ്യത മുസ്‌ലിം ലീഗ് ഏറ്റെടുക്കില്ലെന്ന് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. നിക്ഷേപകരുടെ ബാധ്യത മുസ്‌ലിം ലീഗ് നേതൃത്വം ഏറ്റെടുക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. കമറുദ്ദീൻ തന്നെയാണ് നിക്ഷേപകരുടെ പണം തിരികെ നൽകാനുള്ള നടപടി സ്വീകരിക്കേണ്ടത്. ഇതിനായി 6 മാസത്തെ സമയം പാർട്ടി അനുവദിച്ചിട്ടിട്ടുണ്ടെന്നും പരിഹാരമായില്ലെങ്കിൽ നടപടിയെപ്പറ്റി ആലോചിക്കുമെന്നും കെപിഎ മജീദ് വ്യക്‌തമാക്കി.
എന്നാൽ, എംഎൽഎ സ്‌ഥാനം രാജിവെക്കാൻ ലീഗ് ആവശ്യപ്പെട്ടതായുള്ള വാർത്ത കെപിഎ മജീദ് തള്ളി. അത് മാദ്ധ്യമ സൃഷ്‌ടിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, നിക്ഷേപകരെ താൻ കൈവിട്ടിട്ടില്ലെന്ന് എംസി കമറുദ്ദീൻ എംഎൽഎ ആവർത്തിച്ചു. തനിക്ക് 200 ഏക്കർ ബിനാമി സ്വത്ത് ഉണ്ടെന്ന് ആരോപിക്കുന്നവർ അതു കാണിച്ചു തന്നാൽ മുഴുവൻ വിട്ടു നൽകാൻ തയ്യാറാണെന്നും കമറുദ്ദീൻ കൂട്ടിച്ചേർത്തു.
Malabar News: ജില്ലയിലെ 29 സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിച്ചു







































