കണ്ണൂർ: ജില്ലയിലെ മട്ടന്നൂരിൽ വാഹന പരിശോധനക്കിടെ 75 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ കാര്‍ പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. കോട്ടയം പൊയിൽ സ്വദേശി ഫഹദ് ഫഹാജസ് ആണ് കാറിനുള്ളിൽ കഞ്ചാവുമായി പിടിയിലായത്.
മട്ടന്നൂര്‍-കണ്ണൂര്‍ റോഡ് ജങ്ഷനില്‍ വച്ചാണ് കാർ കസ്റ്റഡിയിൽ എടുത്തത്. കാറിന്റെ ഡാഷ് ബോര്‍ഡില്‍ മൂന്ന് പ്ളാസ്റ്റിക് പായ്ക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. അതേസമയം ലഹരി മരുന്ന് പിടികൂടുന്ന കേസുകളിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ആർ ഇളങ്കോ വ്യക്തമാക്കി.
Read also: പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥിയെ കാണാതായ സംഭവം; തിരച്ചിൽ തുടരുന്നു






































