വിൻഡോസിനും മാക്കിനും ലഭ്യമായിരുന്ന മെസഞ്ചർ ഡെസ്‌ക്‌ടോപ്പ് ആപ് നിർത്തലാക്കാനൊരുങ്ങി ഫേസ്ബുക്കിന്റെ മാതൃ സ്‌ഥാപനമായ മെറ്റ. ഡിസംബർ 15 മുതൽ ഔദ്യോഗികമായി ഇവ നിർത്തലാക്കുമെന്ന് മെറ്റ പ്രഖ്യാപിച്ചു. ഈ തീയതിക്ക് ശേഷം സന്ദേശമയക്കലിനായി ഉപയോക്‌താക്കളെ ഫേസ്ബുക്ക് വെബ്‌സൈറ്റിലേക്ക് തിരിച്ചുവിടും.
വർഷങ്ങളായി നേറ്റീവ് ആപ്പുകളായി ലഭ്യമായിരുന്ന മെസഞ്ചറിനായുള്ള സംവിധാനം ഇതോടെ അവസാനിക്കും. ആപ്പിൾ ഇൻസൈഡർ റിപ്പോർട് ചെയ്‌തതിനനുസരിച്ചേ, ആപ്പുകൾ ഉപയോഗ ശൂന്യമാകുന്നതിന് 60 ദിവസത്തെ സമയം നൽകിക്കൊണ്ട്, അടച്ചുപൂട്ടലിനെ കുറിച്ച് ഉപയോക്‌താക്കൾക്ക് ഇൻ-ആപ്പ് അറിയിപ്പുകൾ ലഭിച്ചു തുടങ്ങും.
ഉപയോക്‌താക്കളുടെ ചാറ്റ് ഹിസ്‌റ്ററി സ്‌റ്റോർ ചെയ്യുന്നതിനായുള്ള ശ്രമങ്ങളും മെറ്റ തുടങ്ങിയിട്ടുണ്ട്. ഇതിനായി സെക്യൂർ സ്‌റ്റോറേജ് ആക്റ്റീവ് ആക്കാനും കമ്പനി നിർദ്ദേശിക്കുന്നു. ”മാക്കിലുള്ള മെസഞ്ചർ ആപ്പ് നിർത്തലാക്കുകയാണ്. ശേഷം നിങ്ങൾക്ക് ഈ ആപ്പിൽ ലോഗിൻ ചെയ്യാൻ കഴിയില്ല. സന്ദേശമയക്കുന്നതിനായി ഫേസ്ബുക്ക് വെബ്‌സൈറ്റ് ഉപയോഗിക്കാൻ ഓട്ടോമാറ്റിക്കായി റീഡയറക്‌ട് ചെയ്യപ്പെടും”- സപ്പോർട് പേജിൽ പറയുന്നു.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!