തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ വൈദ്യുതി മന്ത്രി എം. എം. മണിക്കും കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. മന്ത്രി കെ.ടി. ജലീല്‍ വീട്ടില്‍ത്തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച മന്ത്രി എം. എം. മണിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഡ്രൈവര്‍ക്ക് പനിബാധിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ക്വാറന്റീനില്‍ പോയിരിക്കുകയാണ്.
Read Also: ഡെല്‍ഹി സര്‍ക്കാരിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കത്ത്
മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ മന്ത്രി എം എം മണി ഞായറാഴ്ച പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ മന്ത്രിയുമായി അടുത്ത് ഇടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മന്ത്രി തോമസ് ഐസക്, ഇ.പി. ജയരാജന്, വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ക്കും നേരത്തെ കോവിഡ് ബാധിച്ചിരുന്നു. ഇവര്‍ രോഗമുക്തിയും നേടിയിരുന്നു.
Kerala News: കാര്‍ഷിക നിയമം; കേരളം ഉടന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സുനില്‍കുമാര്‍







































