കാര്‍ഷിക നിയമം; കേരളം ഉടന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സുനില്‍കുമാര്‍

By Staff Reporter, Malabar News
malabarnews-sunil-kumar
VS SunilKumar
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കേരളം ഉടന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍. സംസ്‌ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്ന കേന്ദ്ര നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് പറഞ്ഞ അദ്ദേഹം, ഗവേഷക മേഖലയിലും കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറ്റം പ്രകടമാണെന്നും ആരോപിച്ചു.

ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയ വേളയില്‍ തന്നെ കേരളം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ജനദ്രോഹപരമായ ബില്ലുകള്‍ക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും നേരത്തെ കേരളം വ്യക്‌തമാക്കിയതാണ്. ഈ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കൃഷി മന്ത്രി പറയുന്നു.

കാര്‍ഷിക നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ച സമയം മുതല്‍ പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. ആഴ്‌ചകള്‍ പിന്നിട്ടിട്ടും പ്രതിഷേധത്തിന് കുറവുണ്ടായിട്ടില്ല. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ട്രാക്റ്റര്‍ റാലി നടക്കുന്നുണ്ട്.

രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. വിളകളുടെ താങ്ങുവില നിശ്ചയിക്കാനുള്ള അവകാശം കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയെന്ന് വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബിജെപി അറിയിച്ചു.

Read Also: സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ; എന്‍ഫോഴ്‌സ്‌മെന്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE