തിരുവനന്തപുരം: വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച നാലാമത്തെ മന്ത്രിയാണ് എം എം മണി. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേരത്തെ ധന മന്ത്രി തോമസ് ഐസക്ക്, വ്യവസായ മന്ത്രി ഇ പി ജയരാജന്, കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ എന്നിവര്‍ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു.
മന്ത്രിക്ക് പുറമെ അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ ഉള്‍പ്പെടെ ക്വാറന്റൈനില്‍ ആക്കിയിട്ടുണ്ട്. കൂടാതെ ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകാനും അധികൃതര്‍ നിര്‍ദേശം നല്കി.
Read Also: ഭാഗ്യലക്ഷ്മിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍






































