‘പാക്കിസ്‌ഥാൻ ലക്ഷ്യമിട്ടത് 36 സുപ്രധാന കേന്ദ്രങ്ങൾ; ഡ്രോണുകളിൽ ഭൂരിഭാഗവും ഇന്ത്യ തകർത്തു’

നാല് വ്യോമതാവളങ്ങൾ അടക്കം രാജ്യത്തിന്റെ സുപ്രധാനമായ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്‌ഥാൻ സേന നടത്തിയ ആക്രമണം ഫലപ്രദമായി ഇന്ത്യ തടഞ്ഞുവെന്ന് പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്‌തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്‌തമാക്കി.

By Senior Reporter, Malabar News
Vikram Misri
Vikram Misri
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തിന്റെ സേനാ താവളങ്ങളെയടക്കം ലക്ഷ്യമിട്ട് പാക്കിസ്‌ഥാൻ ഇന്നലെ രാത്രി നടത്തിയ ആക്രമണം സ്‌ഥിരീകരിച്ച് ഇന്ത്യ. നാല് വ്യോമതാവളങ്ങൾ അടക്കം രാജ്യത്തിന്റെ സുപ്രധാനമായ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്‌ഥാൻ സേന നടത്തിയ ആക്രമണം ഫലപ്രദമായി ഇന്ത്യ തടഞ്ഞുവെന്ന് പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്‌തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്‌തമാക്കി.

ഇന്ത്യക്ക് നേരെ ആക്രമണം നടത്താൻ പാക്കിസ്‌ഥാൻ യാത്രാവിമാനങ്ങളെ മറയാക്കുന്നുവെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്‌തമാക്കി. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി പാക്കിസ്‌ഥാൻ ഇന്ത്യക്ക് നേരെ ആക്രമണങ്ങൾ നടത്തിയ സമയം പാക്കിസ്‌ഥാൻ വ്യോമപാത അടച്ചിരുന്നില്ലെന്നും യാത്രാ വിമാനങ്ങൾക്ക് പറക്കാൻ അനുമതി നൽകിയെന്നും മിസ്രി പറഞ്ഞു.

പാക്കിസ്‌ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തിയിലുടനീളം വ്യോമാതിർത്തി ലംഘിച്ച് പലതവണ ആക്രമണം നടത്തി. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിയന്ത്രണരേഖയിലും ആക്രമണം ഉണ്ടായി. 36 കേന്ദ്രങ്ങളിലായി 300 മുതൽ 400 വരെ ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു പാക്കിസ്‌ഥാന്റെ ആക്രമണ ശ്രമം.

ഡ്രോണുകളിൽ ഭൂരിഭാഗവും ഇന്ത്യ തകർത്തു. തകർത്ത ഡ്രോണുകളുടെ അവശിഷ്‌ടങ്ങളുടെ ഫൊറൻസിക് പരിശോധന നടന്നുവരികയാണ്. തുർക്കി നിർമിത അസിസ് ഗാർഡ് സോംഗർ ഡ്രോണുകളാണ് പാക്കിസ്‌ഥാൻ പ്രയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആയുധമടങ്ങിയ യുഎവി ഉപയോഗിച്ച് ഭട്ടിൻഡ സൈനിക കേന്ദ്രം ആക്രമിക്കാൻ നടത്തിയ നീക്കം സൈന്യം ഇല്ലാതാക്കി. ഇതിന് പകരമായി പാക്കിസ്‌ഥാനിലെ നാല് വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയും ആംഡ് ഡ്രോൺ ആക്രമണം നടത്തി.

കശ്‌മീരിലെ നിയന്ത്രണരേഖയിലെ ഉറി, പൂഞ്ച്, മെൻന്ദർ, അഖ്‌നൂർ, രജൗരി, ഉധംപുർ എന്നിവിടങ്ങളിൽ പാക്കിസ്‌ഥാൻ നടത്തിയ ആക്രണത്തിൽ ഏതാനും സൈനികർക്ക് പരിക്കേൽക്കുകയും ചെറിയ നാശനഷ്‌ടങ്ങൾ ഉണ്ടാവുകയും ചെയ്‌തിട്ടുണ്ട്‌. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ പാക്കിസ്‌ഥാനിലും കനത്ത നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മന്ത്രാലയം വ്യക്‌തമാക്കി.

Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE