കാസർഗോഡ്: ചന്തേരയിൽ 16 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദീർഘകാലമായി പലരും വിദ്യാർഥിയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ഡേറ്റിങ് ആപ് വഴിയാണ് പ്രതികൾ വിദ്യാർഥിയെ പരിചയപ്പെട്ടത്.
കുട്ടിയുടെ ഫോൺ പരിശോധിച്ച അമ്മയാണ് സംശയകരമായ രീതിയിലുള്ള കാര്യങ്ങൾ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുമായി സംസാരിച്ചപ്പോഴാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
സംഭവത്തിൽ നിലവിൽ 14 പ്രതികളാണുള്ളത്. ഇതിൽ ആറുപേരെ കസ്‌റ്റഡിയിലെടുത്തു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആറുപേർ കാസർഗോഡ് ജില്ലയ്‌ക്ക് പുറത്തുള്ളവരാണ്. ജില്ലയിലെ ഒരു എഇഒ, യൂത്ത് ലീഗ് നേതാവ്, ആർപിഎഫ് റിട്ട. ഉദ്യോഗസ്‌ഥർ എന്നിവരടക്കമാണ് കേസിലെ പ്രതികൾ. സംഭവം വാർത്തയായതിന് പിന്നാലെ പ്രതികളിൽ പലരും ഒളിവിലാണ്.
ഇവർക്കായുള്ള അന്വേഷണം ജില്ലയ്‌ക്ക് പുറത്തേക്കും വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനം. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതുൾപ്പടെയാണ് പോലീസ് പരിശോധിക്കുന്നത്. പോലീസ് ഉന്നത ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തിയ ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക എന്നാണ് പോലീസ് നൽകുന്ന വിവരം.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ







































