പാലക്കാട്: ജില്ലയിലെ ആനമലയിൽ നിന്നും കഴിഞ്ഞ ദിവസം തട്ടിക്കൊണ്ട് പോയ 5 മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി. തുടർന്ന് സംഭവത്തിൽ അങ്കല കുറിച്ചിയിലെ രാമർ(52), മുരുകേശ്(47) എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആളിയാർ റോഡ് അങ്കല കുറിച്ചിയിലാണ് നാടോടി ദമ്പതിമാരുടെ 5 മാസം പ്രായമായ പെൺകുഞ്ഞിനെ കണ്ടെത്തിയത്.
ഭിക്ഷാടന മാഫിയക്ക് വിൽക്കാൻ വേണ്ടിയാണ് കുട്ടിയെ തട്ടിയെടുത്തതെന്ന് സംശയം ഉള്ളതിനാൽ അറസ്‌റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസമാണ് ആനമലയിലെ റോഡരികിൽ ഭിക്ഷാടനം നടത്തുന്ന മണികണ്‌ഠൻ-സംഗീത ദമ്പതിമാരുടെ കുഞ്ഞിനെ പ്രതികൾ ചേർന്ന് തട്ടിയെടുത്ത് കടന്നത്.
തങ്ങളുടെ മറ്റ് മക്കൾക്ക് ഭക്ഷണം വാങ്ങാൻ പണം നൽകിയ ശേഷം വിശ്വാസം പിടിച്ചുപറ്റി കുഞ്ഞുമായി കടന്നു കളയുകയായിരുന്നു ഇവരെന്ന് ദമ്പതികൾ വ്യക്‌തമാക്കി. കൂടാതെ ഈ സമയം ദമ്പതികൾ ബഹളം വച്ചതിനെ തുടർന്ന് ആളുകൾ ഓടിക്കൂടിയെങ്കിലും പ്രതികളെ പിടികൂടാൻ സാധിച്ചിരുന്നില്ല.
Read also: മൂടല്‍മഞ്ഞ്; കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്നു






































