അമിതവണ്ണത്തിനെതിരെ പോരാട്ടം; മോഹൻലാൽ അടക്കം പത്തുപേരെ ‘ചലഞ്ച്’ ചെയ്‌ത്‌ പ്രധാനമന്ത്രി

അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്‌തിപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ ഭക്ഷ്യ എണ്ണ ഉപയോഗം കുറയ്‌ക്കുന്നതിനെ കുറിച്ചുമുള്ള അവബോധം പ്രചരിപ്പിക്കുന്നതിനുമാണ് ഇവരെ അംബാസിഡർമാരായി നിമനിർദ്ദേശം ചെയ്‌തതെന്ന്‌ പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

By Senior Reporter, Malabar News
Malabarnews_mohanlal
മോഹൻലാൽ
Ajwa Travels

ന്യൂഡൽഹി: അമിതവണ്ണം കുറയ്‌ക്കുന്നതിനായുള്ള പ്രചാരണത്തിനായി നടൻ മോഹൻലാലിനെ ഉൾപ്പടെ വിവിധ മേഖലകളിലെ പത്തോളം പ്രമുഖരെ അംബാസിഡർമാരാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.

ഗായിക ശ്രേയ ഘോഷാൽ, വ്യവസായി ആനന്ദ് മഹീന്ദ്ര, ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ല, ഭോജ്‌പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിങ് ചാംപ്യൻ മനു ഭാക്കർ, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇൻഫോസിസ് സഹസ്‌ഥാപകനായ നന്ദൻ നിലേകനി, നടൻ ആർ മാധവൻ, എംപി സുധാമൂർത്തി എന്നിവരാണ് പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്‌ത മറ്റു വ്യക്‌തികൾ.

അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്‌തിപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ ഭക്ഷ്യ എണ്ണ ഉപയോഗം കുറയ്‌ക്കുന്നതിനെ കുറിച്ചുമുള്ള അവബോധം പ്രചരിപ്പിക്കുന്നതിനുമാണ് ഇവരെ അംബാസിഡർമാരായി നിമനിർദ്ദേശം ചെയ്‌തതെന്ന്‌ പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. മൻകിബാത്തിൽ അമിത വണ്ണത്തിനെതിരെ പോരാടാനും ആളുകളോട് ഭക്ഷണത്തിൽ എണ്ണയുടെ ഉപയോഗം കുറയ്‌ക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തിരുന്നു.

Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE