വാഷിങ്ടണ്‍: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭിനന്ദിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക് എതിരാളി ജോ ബിഡന്‍ കഴിഞ്ഞ ഭരണകാലത്ത് പന്നിപ്പനി കൈകാര്യം ചെയ്തതില്‍ പൂര്‍ണ്ണ പരാജയമായിരുന്നു എന്നും ട്രംപ് കുറ്റപ്പെടുത്തി. നെവാഡയിലെ റെനോയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെക്കാള്‍ കൂടുതല്‍ കോവിഡ് പരിശോധനകള്‍ അമേരിക്കയില്‍ നടത്തിയതായി ട്രംപ് അവകാശപ്പെട്ടു. പരിശോധനയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയെക്കാള്‍ 44 ദശലക്ഷം ടെസ്റ്റുകള്‍ക്ക് മുന്നിലാണ് തങ്ങള്‍ എന്നും ഈ അവസരത്തില്‍ പ്രധാനമന്ത്രി മോദി തന്നെ വിളിച്ച് പരിശോധനയുടെ കാര്യത്തില്‍ എന്തൊരു മികവാണ് കാഴ്ചവെച്ചതെന്ന് അഭിനന്ദിച്ചതായും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ചൈനയുടെ വൈറസ് യു എസിലേക്ക് എത്തിയ കാലത്ത് ജോ ബൈഡനാണ് അധികാരത്തില്‍ ഉണ്ടായിരുന്നത് എങ്കില്‍ ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ കൂടി മരിക്കുമായിരുന്നു എന്ന് ആരോപിച്ച ട്രംപ് ബൈഡന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ആളല്ലെന്നും ജനങ്ങളോട് പറഞ്ഞു.
National News: മോദി മയിലിനൊപ്പം തിരക്കിലാണ്; രാഹുൽ