ന്യൂഡെല്‍ഹി: റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തും. ടെലിഫോണിലാകും ഇരുവരും ചര്‍ച്ച നടത്തുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യയുടെ ആവശ്യ പ്രകാരമാണ് ചർച്ചയെന്നും മന്ത്രാലയം വ്യക്‌തമാക്കുന്നു.
റഷ്യ- ഉക്രൈന്‍ ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സാമ്പത്തിക സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാൽ ഇതിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അതേസമയം റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ക്രൂഡ് ഓയില്‍ വില ഉയരുന്ന സാഹചര്യത്തില്‍ ഇതിന്റെ ആഘാതം ലഘൂകരിക്കാനുള്ള വഴികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
യുക്രൈനെതിരെ സൈനിക നടപടികള്‍ക്ക് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിന്‍ ഉത്തരവിട്ടതിനു പിന്നാലെ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത ക്രൂഡ് ഓയില്‍ വില ബാരലിന് നൂറ് ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. 2014ന് ശേഷം ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില ഇത്രയും ഉയര്‍ന്നത്. ആഗോള ഓഹരി വിപണിയിലും റഷ്യന്‍ നീക്കം രൂക്ഷമായി ബാധിച്ചിട്ടുണ്ട്.
Most Read: വിവാഹപ്രായ ഏകീകരണം; ആർഎസ്എസ് സർക്കാർ നിലപാടിന് എതിരെന്ന് റിപ്പോർട്