മൂലത്തറ ഡാം തുറന്നു; ഒഴുക്കിൽപ്പെട്ട ബൈക്ക് യാത്രികനെ സാഹസികമായി രക്ഷപ്പെടുത്തി

By Trainee Reporter, Malabar News
the bike and the passenger drowned in the flood
Rescue Operation
Ajwa Travels

പാലക്കാട്: പെരുമാട്ടി പഞ്ചായത്തിലെ മൂലത്തറ ഡാം തുറന്ന് വീട്ടതോടെ വെള്ളത്തിന്റെ ഒഴുക്കിൽപ്പെട്ട് ബൈക്ക് യാത്രികൻ ഒലിച്ചുപോയി. മുനിയപ്പനാണ് (34) ഒഴുക്കിൽപ്പെട്ടത്. അതേസമയം, മുനിയപ്പനെ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. പെരുമാട്ടി പഞ്ചായത്തിലെ മൂലത്തറ ഡാം തുറന്ന് വിട്ടിരുന്നു. ഡാമിന് താഴെ സ്‌ഥിതിചെയ്യുന്ന നിലംപതി പാലത്തിലൂടെ ബൈക്കുമായി പോയപ്പോഴാണ് മുനിയപ്പൻ ശക്‌തമായ ഒഴുക്കിൽപ്പെട്ടത്.

അപകടത്തിന് പിന്നാലെ നിലംപതി പാലം താൽക്കാലികമായി അടച്ചിട്ടു. ഡാമിലെ വെള്ളത്തിന്റെ ശക്‌തമായ ഒഴുക്ക് കാരണം പാലത്തിലൂടെ സഞ്ചരിച്ച മുനിയപ്പനും ബൈക്കും പാലത്തിന് താഴേക്ക് ഒലിച്ചുപോവുകയായിരുന്നു. ഒഴുക്കിൽപ്പെട്ട മുനിയപ്പൻ പുഴയുടെ നടുവിലുള്ള ചെറിയ തുരുത്തിൽ പിടിച്ചു നിന്നെങ്കിലും കരയിലേക്ക് നീന്താൻ സാധിച്ചിരുന്നില്ല. തുടർന്ന്, അഗ്‌നിരക്ഷാ സേനയെത്തി ഇയാളെ രക്ഷിക്കുകയായിരുന്നു.

ചിറ്റൂർ അഗ്‌നിരക്ഷാ നിലയം സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ എം രമേഷ് കുമാർ, ഓഫിസർമാരായ കെ അപ്പുണ്ണി, ബിആർ അരുൺ കുമാർ, പിഎസ് സന്തോഷ് കുമാർ, എസ് രമേശ്, വി രമേശ്, പിഎം മഹേഷ്, എൻആർ റഷീദ്, എം സജിൻ, പിസി ദിനേശ്, ഹോംഗാർഡുമാരായ എം രവി, സി ഗോപാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. സിവിൽ ഡിഫൻസ് അംഗം ബാബു നന്ദിയോടും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു. മീനാക്ഷിപുരം പോലീസ് സംഭവസ്‌ഥലം സന്ദർശിച്ചു.

Most Read: രാജിക്ക് പിന്നിൽ സംഘടനാ പ്രശ്‌നങ്ങളല്ല; രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE