രാജിക്ക് പിന്നിൽ സംഘടനാ പ്രശ്‌നങ്ങളല്ല; രമേശ് ചെന്നിത്തല

By Syndicated , Malabar News
ramesh_chennithala
Ajwa Travels

തിരുവനന്തപുരം: സ്‌ഥാനങ്ങൾ രാജിവെച്ചതിന് പിന്നിൽ സംഘടനാ പ്രശ്‌നങ്ങളല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിഞ്ഞപ്പോൾ തന്നെ രാജിവെക്കാൻ തീരുമാനിച്ചിരുന്നു എന്നും മൂന്നുമാസം മുൻപ് തന്നെ രാജികത്ത് നൽകിയിരുന്നു എന്നും ചെന്നിത്തല വ്യക്‌തമാക്കി. കോൺഗ്രസിനെതിരായ മുസ്‌ലിം ലീഗിന്റെ വിമർശനം സദുദ്ദേശത്തോടെ ആണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

കോൺഗ്രസിലെ സമീപകാല സംഭവങ്ങളിൽ മുസ്‌ലിം ലീഗ് നേതൃത്വം അതൃപ്‍തി പ്രകടിപ്പിച്ചിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇടഞ്ഞു നിൽക്കുകയാണെന്നും ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നില്ലെന്നും മഞ്ചേരിയിൽ നടന്ന പ്രവർത്തന സമിതി യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തിരമായി മുൻഗണന നൽകണമെന്നും ഒറ്റകെട്ടായി നേതൃത്വം മുന്നോട്ട് പോകണമെന്നും ലീഗ് ആവശ്യപ്പെട്ടിരുന്നു.

Read also: സംസ്‌ഥാനത്ത്‌ തിയേറ്ററുകൾ തുറക്കുന്നു; ഗ്രാമസഭകള്‍ ചേരാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE