തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 25 മുതൽ സിനിമാ തിയേറ്ററുകൾ തുറക്കുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തിയേറ്ററുകൾ തുറക്കാൻ തീരുമാനമായത്. പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം. എസി പ്രവര്‍ത്തിപ്പിക്കാനും അനുവാദമുണ്ട്. രണ്ട് ഡോസ് വാക്‌സിനെടുത്തവരെ മാത്രമേ തിയേറ്ററുകളില്‍ പ്രവേശിക്കാൻ അനുവദിക്കുകയുള്ളു. ഈ രീതിയില്‍ തന്നെ ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളും തുറക്കാമെന്ന് യോഗത്തിൽ തീരുമാനമായി.
നവംബര്‍ 1 മുതല്‍ സംസ്‌ഥാനത്ത് ഗ്രാമസഭകള്‍ ചേരാനും അവലോകന യോഗം അനുമതി നല്‍കി. കഴിഞ്ഞ ഒന്നര വര്‍ഷമായി ഗ്രാമസഭകള്‍ ചേരാൻ സാധിക്കാതിരുന്നത് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. പരമാവധി അന്‍പത് പേര്‍ക്കാണ് ഗ്രാമസഭകളില്‍ പങ്കെടുക്കാന്‍ അനുമതി. വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ഉയര്‍ത്താനും തീരുമാനമായി.
Read also: അച്ചടക്കം വേണം; സെമി കേഡര്‍ പാർട്ടിയാവാൻ കേരള കോണ്‍ഗ്രസ് എം