കോഴിക്കോട്: കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയും സെമി കേഡര്‍ സിസ്‌റ്റത്തിലേക്ക് മാറുന്നുവെന്ന് ജോസ് കെ മാണി എംഎല്‍എ. പാര്‍ട്ടിയിലെ അച്ചടക്കം ഉറപ്പാക്കാനാണ് തീരുമാനമെന്ന് എംഎൽഎ പറഞ്ഞു. പാര്‍ട്ടിയുടെ മലബാര്‍ മേഖല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുപാര്‍ട്ടികളില്‍ നിന്നുളള നേതാക്കള്‍ക്കൊപ്പം വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരും വരും ദിവസങ്ങളിൽ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിയുടെ ഭാഗമായ സാഹചര്യത്തിലാണ് ഈ ശൈലീ മാറ്റമെന്നാണ് സൂചന. നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയും സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി സഖാവ്, സഖാക്കളെ, ഇങ്ക്വിലാബ് സിന്ദാബാദ്, ഭാരത് മാതാ കീ ജയ് തുടങ്ങിയ പ്രയോഗങ്ങളും മുദ്രാവാക്യങ്ങളും തിരിച്ചുപിടിക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ടി സിദ്ദീഖ് വ്യക്‌തമാക്കിയിരുന്നു.
Read also: നിഥിന കൊലപാതകം; പ്രതിയെ കോളേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി