മലപ്പുറം: അമ്മയും കുഞ്ഞും ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. യുവതിയുടെ ഭർതൃമാതാവ് അയങ്കലം ഉണ്ണിയമ്പലം സ്റ്റോപ്പിന് സമീപം താമസിക്കുന്ന വടക്കത്തുവളപ്പിൽ ഫാത്തിമ (59), ഭർതൃ സഹോദരിയുടെ മകൾ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കൂടല്ലൂർ പന്തപ്പുലാക്കൽ ഹംസ-ഫാത്തിമ ദമ്പതികളുടെ മകളും അയങ്കലം വടക്കാത്ത് വളപ്പിൽ ബത് ബസതിന്റെ ഭാര്യയുമായ സുഹൈല നാസറിന് (19), മകൾ ഫാത്തിമ സഹറ (9 മാസം) എന്നിവരെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർതൃമാതാവും ഭർതൃസഹോദരിയുടെ മകളും സുഹൈലയെ മാനസികമായി പീഡിപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു. തുടർന്ന് ഇരുവരെയും അന്നുതന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവർക്കെതിരെ പീഡനത്തിന് പുറമെ ആത്മഹത്യ പ്രേരണാക്കുറ്റവും ചുമത്തിയിട്ടുണ്ട്. തിരൂർ ഡിവൈഎസ്പി വിവി ബെന്നിക്കാണ് കേസിന്റെ അന്വേഷണ ചുമതല.
Most Read: ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു




































