ആർഎസ്‌എസ്‌ പ്രവർത്തകന്റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

By Trainee Reporter, Malabar News
RSS-Worker-killed
Ajwa Travels

പാലക്കാട്: എലപ്പുള്ളിയിൽ ആർഎസ്‌എസ്‌ പ്രവർത്തകൻ സഞ്‌ജിത്തിനെ വെട്ടിക്കൊന്ന സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. കേസിലെ പ്രതികൾ സഞ്ചരിച്ചെന്ന് കരുതുന്ന വഴികളിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. ഫോൺ രേഖകളും പോലീസ് പരിശോധിച്ച് വരികയാണ്. അതേസമയം, ഇന്നലെ ദേശീയ പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ആയുധങ്ങളുടെ ശാസ്‌ത്രീയ പരിശോധനാ ഫലം ഉടൻ ലഭിച്ചേക്കും.

കണ്ണന്നൂരിലാണ് നാല് വടിവാളുകൾ കണ്ടെത്തിയത്. ഒരു വടിവാളിന് മുകളിൽ രക്‌തക്കറയും മുടിനാരിഴയും ഉണ്ട്. ഇത് സഞ്‌ജിത്തിനെ വെട്ടിക്കൊന്ന ആയുധങ്ങളാണോ എന്നാണ് പോലീസ് സംശയിക്കുന്നത്. രാഷ്‌ട്രീയ കൊലപാതകമെന്നാണ് പോലീസിന്റെ സംശയമെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് വ്യക്‌തമാക്കി. പാലക്കാട് ഡിവൈഎസ്‌പി പിസി ഹരിദാസന്റെ മേൽനോട്ടത്തിൽ ടൗൺ സൗത്ത് ഇൻസ്‌പെക്‌ടർ ഷിജു ടി എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

വെളുത്ത കാറിലാണ് അക്രമിസംഘം എത്തിയതെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. തിങ്കളാഴ്‌ച രാവിലെ 9 മണിയോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുമായി ബൈക്കില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം സഞ്‌ജിത്തിനെ ആക്രമിക്കുകയായിരുന്നു. ബൈക്ക് ഇടിച്ചു വീഴ്‌ത്തി നാല് പേര്‍ ചേര്‍ന്നാണ് വെട്ടിയത്. കൊല്ലപ്പെട്ട സഞ്‌ജിത്തിന്റെ പേരിൽ കസബ പോലീസ് സ്‌റ്റേഷനിൽ 11 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Most Read: വായുമലിനീകരണം നിയന്ത്രിക്കാൻ നടപടി; മാലിന്യം കത്തിക്കുന്നത് ശിക്ഷാർഹം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE