കണ്ണൂർ: ചൊക്ളിയിൽ അമ്മയെയും ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്ളി നിടുമ്പ്രം കിഴക്കെ വയലിൽ തീർഥിക്കോട്ട് കുനിയിൽ നിവേദിന്റെ ഭാര്യ ജോസ്‌ന (25), മകൻ ധ്രുവ് എന്നിവരെയാണ് ഇന്ന് രാവിലെ വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്‍മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിന് ജൻമനാ ഹൃദയ സംബന്ധമായ അസുഖമുള്ളതിനാൽ ചികിൽസ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിൽ ജോസ്‌നയ്‌ക്ക് മനസിക പ്രയാസമുള്ളതായി പ്രദേശവാസികൾ പറയുന്നു.
സെന്റർ മനേക്കര ജോഷിത്ത് നിവാസിൽ വലിയകാവിൽ ജനാർദ്ദനന്റെയും സുമതിയുടെയും മകളാണ്. ജോഷിത്ത്, ജിഷിന എന്നിവർ സഹോദരങ്ങളാണ്.
ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹങ്ങൾ തലശേരി ജനറൽ ആശുപത്രിയിലെക്ക് മാറ്റി. സംഭവത്തിൽ ചൊക്ളി സിഐ സി ഷാജുവിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.
Most Read: റിഫയുടെ മൃതദേഹം പുറത്തെടുത്തു; പോസ്‌റ്റുമോർട്ടം നടപടികൾ പുരോഗമിക്കുന്നു







































