ചെങ്ങന്നൂർ: ആറ് മാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ആലയിലാണ് ദാരുണ സംഭവം നടന്നത്. ആല സ്വദേശിനി അതിഥി (24)യും കുഞ്ഞുമാണ് മരിച്ചത്.
ഇന്നലെ അർധ രാത്രിയോടെയാണ് സംഭവം നടന്നത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ രാവിലെയാണ് കുഞ്ഞ് മരിച്ചത്. അതിഥിയുടെ ഭർത്താവ് സൂര്യൻ നമ്പൂതിരി രണ്ടു മാസം മുൻപ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന്റെ മനോ വിഷമത്തിലായിരുന്നു അതിഥിയെന്ന് ബന്ധുക്കൾ പറയുന്നു.
Read Also: മരം മുറിക്കൽ ഉത്തരവ്; നിയമോപദേശം തേടി സർക്കാർ