പാലക്കാട്: ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്‌മഹത്യക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്‌മഹത്യക്ക് ശ്രമിച്ചത്. മക്കളായ അനിരുദ്ധ് (4), അഭിനവ് (1) എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചത്.
കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ചായിരുന്നു ദിവ്യയുടെ ആത്‌മഹത്യാ ശ്രമം. ഇവർ തൂങ്ങി മരിക്കാൻ ശ്രമിച്ചതായും കണ്ടെത്തി.
സംഭവത്തിന് ശേഷം ദിവ്യയുടെ ഭർത്താവിന്റെ അമ്മയുടെ അമ്മയും ആത്‌മഹത്യക്ക് ശ്രമിച്ചു. അമ്മിണിയമ്മയാണ് ആത്‌മഹത്യക്ക് ശ്രമിച്ചത്.
Malabar News: കാഞ്ഞങ്ങാട് പട്ടാപ്പകൽ കത്തികാട്ടി സ്വർണവും പണവും കവർന്നു







































