കോഴിക്കോട് : ജില്ലയില്‍ അപകട മേഖലകള്‍ കേന്ദ്രീകരിച്ച് കര്‍ശന പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ച് മോട്ടോര്‍ വാഹന വകുപ്പ്. അപകടമേഖലകളായി കണക്കാക്കുന്ന ബ്ളാക്ക് സ്‌പോട്ടുകളില്‍ ഈ മാസം കര്‍ശന പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്‌ഥാനത്തിലാണ് പരിശോധന നടത്താനൊരുങ്ങുന്നത്. മോട്ടോര്‍ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെൻറ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ ആറ് സംഘങ്ങളായി തിരിഞ്ഞാണ് ഈ മാസം പരിശോധനകള്‍ കര്‍ശനമായി നടത്തുന്നത്.
സംസ്‌ഥാനത്ത് ആകെയുള്ള 340 ബ്ളാക്ക് സ്‌പോട്ടുകളില്‍ 27 എണ്ണമാണ് കോഴിക്കോട് ജില്ലയിലുള്ളത്. ഇതില്‍ 17 എണ്ണം ദേശീയപാതയിലും, 3 എണ്ണം സംസ്‌ഥാന പാതയിലും, 7 എണ്ണം മറ്റ് റോഡുകളിലുമാണ്. നാറ്റ്പാക് നടത്തിയ പഠനത്തിന്റെ അടിസ്‌ഥാനത്തില്‍ റോഡ് സേഫ്റ്റി അതോറിറ്റിയാണ് ബ്ളാക്ക് സ്‌പോട്ടുകള്‍ നിശ്‌ചയിച്ചത്. അവസാന 3 വര്‍ഷത്തിനിടെ ഗുരുതരമായ പരുക്കുകള്‍ക്കോ മരണത്തിനോ കാരണമായ 5 അപകടങ്ങളെങ്കിലും നടന്ന റോഡുകളിലെ 500 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാഗമാണ് ബ്ളാക്ക് സ്‌പോട്ടായി പ്രഖ്യാപിക്കുന്നത്.
ഈ വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ജില്ലയില്‍ പൊതുവെ അപകടങ്ങള്‍ വളരെ കുറവാണ്. കോവിഡ് വ്യാപനം മൂലം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഇതിനൊരു കാരണമാണെങ്കിലും, വീണ്ടും വാഹനങ്ങള്‍ സജീവമായ ഓഗസ്‌റ്റ് മാസത്തിലും അപകടങ്ങള്‍ പൊതുവെ കുറവായിരുന്നു.
Read also : ബിനീഷിനെതിരെ മൊഴി നൽകി; യുവാവിന് ബിനാമികളുടെ ഭീഷണി; വീട് കയറി അക്രമം