കൊച്ചി: സംസ്‌ഥാനത്ത് വീണ്ടും ഒരാൾക്ക് കൂടി എംപോക്‌സ് സ്‌ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്‌ഥിരീകരിച്ചത്. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. വിദേശത്ത് നിന്നുവന്ന യുവാവിനാണ് രോഗം സ്‌ഥിരീകരിച്ചത്.
നേരത്തെ, യുഎഇയിൽ നിന്ന് വന്ന മലപ്പുറം സ്വദേശിയായ 38 വയസുകാരനാണ് എംപോക്‌സ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ യുവാവ് ആശുപത്രിയിലെ ത്വക്ക് രോഗ വിഭാഗം ഒപിയിൽ ചികിൽസ തേടിയത്. പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്‌സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്ന് വിദഗ്‌ധ ചികിൽസയ്‌ക്ക് വിധേയമാക്കുകയായിരുന്നു. പിന്നാലെ എംപോക്‌സ് സ്‌ഥിരീകരിക്കുകയായിരുന്നു.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും