പത്തനംതിട്ട: എഡിജിപി എംആർ അജിത് കുമാറിന്റെ ശബരിമല സന്ദർശനം വിവാദത്തിൽ. അജിത് കുമാർ ശബരിമലയിലേക്ക് നിയമവിരുദ്ധമായി ട്രാക്ടറിൽ യാത്ര ചെയ്തെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട് കൈമാറിയെന്നാണ് സൂചന. ട്രാക്ടർ യാത്രയെക്കുറിച്ച് ശബരിമല സ്പെഷ്യൽ കമ്മീഷണർ ദേവസ്വം വിജിലൻസിനോട് റിപ്പോർട് തേടി.
ശനിയാഴ്ച രാത്രി പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറിൽ യാത്ര ചെയ്തുവെന്നാണ് സൂചന. ക്യാമറകൾ ഇല്ലാത്ത ഭാഗത്ത് നിന്നാണ് അദ്ദേഹം ട്രാക്ടറിൽ കയറിയത്. ചരക്ക് നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്നും ആളുകൾ കയറരുതെന്നും ഹൈക്കോടതിയുടെ കർശന നിർദ്ദേശം നിലവിലുണ്ട്. എന്നാൽ, അജിത് കുമാർ ഇത് ലംഘിച്ചെന്നാണ് ആക്ഷേപം.
ദേവസ്വം വിജിലൻസിന്റെ റിപ്പോർട് കിട്ടിയ ശേഷം വിഷയം സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിക്കും. മാളികപ്പുറത്തെ നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠയുടെ ഭാഗമായി വെള്ളി മുതൽ ഞായർ വരെയാണ് ശബരിമല നട തുറന്നത്. ഇതിനിടെയാണ് ശനിയാഴ്ച രാത്രി എഡിജിപി ശബരിമലയിൽ എത്തിയത്.
Most Read| ചരിത്രം കുറിച്ച് ആസ്ത പൂനിയ; നാവികസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്








































