സന്ദീപ് വധം ആർഎസ്എസിന്റെ മേൽ കെട്ടിവെക്കാനുള്ള കോടിയേരിയുടെ ശ്രമം നീചം; എംടി രമേശ്

By Desk Reporter, Malabar News
MT Ramesh criticize Kodiyery Balakrishnan
Ajwa Travels

തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകം ആർഎസ്എസിന്റെ മേൽ കെട്ടിവെക്കാനുള്ള സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ശ്രമം നീചമെന്ന് എംടി രമേശ്. രക്‌തസാക്ഷിയെ വീണു കിട്ടിയതിലുള്ള ആഹ്ളാദമാണ് സിപിഎം നേതാക്കൻമാരുടെ മുഖത്തുള്ളത് എന്നും അദ്ദേഹം ആരോപിച്ചു.

അഞ്ച് പ്രതികളിൽ മൂന്ന് പേരും സിപിഎമ്മിന്റെ സഹയാത്രികരാണ്. ഒന്നാം പ്രതി ജിഷ്‌ണുവിനെ യുവമോർച്ച പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് നീക്കിയിരുന്നു. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് രണ്ട് വർഷം മുമ്പാണ് ഇയാളെ യുവമോർച്ചയിൽ നിന്ന് നീക്കിയത്. ലഹരിക്കച്ചവടവുമായി ബന്ധമുള്ള ഗുണ്ടാ സംഘമാണ് കൊല നടത്തിയത്. ബോധപൂർവം സംഘർഷം ഉണ്ടാക്കാനാണ് സിപിഎം ശ്രമമെന്നും എംടി രമേശ് ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്‌റ്റിൽ ആർഎസ്എസിന്റെ പേര് പറയാത്തത് ശരിയായ വിവരങ്ങൾ മുഖ്യമന്ത്രിക്ക് കിട്ടിയതു കൊണ്ടാണെന്നും എം ടി രമേശ് പറയുന്നു. എന്നാൽ കോടിയേരി ഈ നിലപാടിനെ വെല്ലുവിളിക്കുകയാണ്. സിപിഎം പോലീസിനെ സമ്മർദ്ദത്തിലാക്കുന്നു. തിരുവല്ലയിൽ പാർട്ടി പ്രവർത്തകയെ ഡിവൈഎഫ്ഐ നേതാക്കൾ പീഡിപ്പിച്ച സംഭവം വഴി തിരിച്ചു വിടാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

ജിഷ്‌ണു നിലവിൽ ബിജെപി അംഗമാണോ എന്ന് അറിയില്ല. കോടിയേരിയുടെ വാർത്താ സമ്മേളനത്തിന് ശേഷമാണ് പോലീസ് നിലപാട് മാറിയത് എന്നും എംടി രമേശ് പറയുന്നു.

Most Read:  ‘മഴയെ പഴിക്കാതെ പരിഹാരം പരിശോധിക്കും’; ജയസൂര്യയ്‌ക്ക്‌ മറുപടിയുമായി മുഹമ്മദ് റിയാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE