മുംബൈ: കനത്ത മഴയെ തുടർന്ന് വൈദ്യുതി തകരാറുണ്ടായതിന് പിന്നാലെ മുംബൈയിലെ മോണോറെയിൽ ട്രെയിൻ യാത്രയ്‌ക്കിടെ നിശ്‌ചലമായി. മുബൈ മൈസൂർ കോളനി സ്‌റ്റേഷന് സമീപത്താണ് സംഭവം. ഉയരപ്പാതയിലൂടെ പോവുകയായിരുന്ന ട്രെയിനാണ് വൈദ്യുതി വിതരണം മുടങ്ങിയതോടെ ട്രാക്കിൽ നിന്നുപോയത്.
ഇതോടെ യാത്രക്കാർ ഏറെനേരമായി ട്രെയിനിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. അഗ്‌നിരക്ഷാ സേനാംഗങ്ങൾ സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. വൈദ്യുതി വിതരണം തടസപ്പെട്ടതോടെ ട്രെയിനിലെ എയർകണ്ടീഷൻ സംവിധാനവും തകരാറിലായി. എസി തകരാറിലായതോടെ പലർക്കും ശാരീരികാസ്വാസ്‌ഥ്യം അനുഭവപ്പെട്ടു.
തുടർന്ന് ടെക്‌നീഷ്യൻമാർ എത്തി ഏറെനേരം പരിശ്രമിച്ച ശേഷമാണ് വാതിലുകൾ തുറന്ന് ട്രെയിനിന്റെ ഉള്ളിലേക്ക് കയറിയത്. വൈദ്യുതി വിതരണത്തിലുണ്ടായ തകരാർ കാരണമാണ് ട്രെയിൻ ഉയരപ്പാതയിൽ നിന്നുപോയതെന്ന് മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് സ്‌ഥിരീകരിച്ചു. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കോർപ്പറേഷൻ അറിയിച്ചു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ