മലപ്പുറം: യു.പി.യിലെ ഹാത്രാസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ യാത്ര തിരിച്ച രാഹുല്‍ ഗാന്ധിയേയും, പ്രിയങ്ക ഗാന്ധിയേയും പൊലിസ് കസ്‌റ്റഡിയിൽ എടുത്തിരിക്കുകയാണ്. ഇരുവരേയും കരുതല്‍ കസ്‌റ്റഡിയിൽ എടുത്തതായി യു.പി പൊലിസ് ഇതിനകം പറഞ്ഞു കഴിഞ്ഞു. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
Most Read: രാഹുലും പ്രിയങ്കയും പോലീസ് കസ്റ്റഡിയില്‍
സമാധാനപരമായ മാര്‍ച്ചില്‍ ലാത്തിചാര്‍ജ് ചെയ്യാന്‍ ഉത്തരവിട്ടതോടെ ആദിത്യനാഥ് സര്‍ക്കാറിന്റെ ഭയമാണ് പുറത്താവുന്നത്. ഉത്തർപ്രദേശിൽ നീതി അസ്‌തമിച്ചിരിക്കുന്നു. എത്രനാൾ യോഗിപൊലീസിന് വഴിയടച്ചു നിൽക്കാൻ കഴിയും. അമ്മയെയും പെങ്ങളെയും മറ്റു സ്‍ത്രീകളെയും അപമാനിക്കുന്നവർ ആരായാലും അവനു തക്കതായ ശിക്ഷ നൽകണം. സാധാരണ ജനങ്ങൾക്കും ഇവിടെ ജീവിക്കാൻ അവകാശം ഉണ്ട്. യുപി യിൽ ഒരു ഭരണകൂടം ഉണ്ടോ എന്ന് പോലും സംശയമാണ്. എത്ര സംഭവങ്ങൾ ആണ് ദിനേന ഉണ്ടാകുന്നത്. സ്‍ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളിൽ പോലും യുപി ഒന്നാം സ്‌ഥാനത്താണ്.
ഇതുപോലെയുള്ള ഒരു ഭരണം ഇന്ത്യാരാജ്യം മുഴുവനും കൊണ്ടുവരാനാണ് സംഘപരിവാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അവർ ഭീരുക്കളാണ് അവർക്ക് സ്വന്തം നിഴൽ പോലും ഭയമാണ്. രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത അസാധാരണ നടപടികളാണ് നടക്കുന്നത്.
പശുവിന് ഭക്ഷണം പാർപ്പിടം ആശുപത്രി, നിയമ സംരക്ഷണം, മനുഷ്യർക്ക് മൃഗതുല്യമായ ജീവിതം, ഇതാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് സംഭവിക്കുന്നത്. യുപി യിൽ ഭരണ കൂടവും പോലീസും മൗനം പാലിക്കുന്നതും പ്രതികളെ സംരക്ഷിക്കുന്നതും കുറ്റ കൃതൃം കൂട്ടുന്നു. സ്‍ത്രീകൾക്കും കുട്ടികൾക്കും രക്ഷയില്ലാത്ത സ്‌ഥിതിയാണ് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ.
Read More: ‘കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമല്ലെങ്കില്‍ ഡല്‍ഹി കേസ് എന്തിന്’; തരൂര്‍
രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ, അതിന് പരിഹാരം കാണുന്നതിന് പകരം ജന വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോവുകയാണ് മോദി ഭരണകൂടം. ഒരു ഭാഗത്ത് കർഷക വിരുദ്ധ നയവും തൊഴിലാളി വിരുദ്ധ നയവും മറുഭാഗത്ത് വർഗ്ഗീയത വളർത്തി നിലനിൽപ്പ് ഭദ്രമാക്കുന്ന തിരക്കിലും. ഓരോ നിമിഷവും പുറത്തു വരുന്ന വാർത്തകൾ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഉത്തർപ്രദേശിലെ ഉന്നാവോയിൽ പാവപ്പെട്ട പെൺകുട്ടി ബലാല്‍സംഗത്തിന് ഇരയായി പിടഞ്ഞു മരിച്ച സംഭവവും കശ്‌മീരിലെ കത്വവയിൽ പിഞ്ചു കുട്ടി ബലാല്‍സംഗത്തിന് ഇരയായ സംഭവവും, ഹത്രാസിൽ നടന്ന കൂട്ട ബലാല്‍സംഗവും ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളിലാണ്. പെൺകുട്ടികളുടെ ഭാവി ബി ജെ പി ഭരണത്തിന് ചുവട്ടിൽ ചോദ്യചിഹ്‌നമായി അവശേഷിക്കുകയാണ്; മുനവ്വറലി തങ്ങൾ വ്യക്‌തമാക്കി.