‘കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമല്ലെങ്കില്‍ ഡല്‍ഹി കേസ് എന്തിന്’; തരൂര്‍

By Syndicated , Malabar News
Delhi Babri_Malabar news
(ഫോട്ടോ കടപ്പാട്: ഫ്രീ പ്രസ് ജേർണൽ)
Ajwa Travels

ന്യൂ ഡെൽഹി: ബാബറി മസ്‌ജിദ്‌ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍ രംഗത്ത്. അക്രമാസക്തരായ ജനക്കൂട്ടത്തെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമല്ലെങ്കില്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസ് എന്തിനാണെന്ന് ശശി തരൂര്‍ ചോദിച്ചു.

‘ബാബറി മസ്‌ജിദ്‌ കേസ് വിധിച്ച ജഡ്‌ജിയുടെ വാദം മസ്‌ജിദ്‌ തകര്‍ക്കാന്‍ ആരും ആസൂത്രണം ചെയ്‌തിട്ടില്ല എന്നും അത് പെട്ടെന്നുണ്ടായ ഒരു സംഭവമാണെന്നുമാണ് മനസിലാക്കാന്‍ സാധിക്കുന്നത്. പക്ഷെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമല്ലേ?’ ആക്രമണം നടത്താന്‍ തുനിഞ്ഞിറങ്ങിയ ജനക്കൂട്ടത്തെ കൂടുതല്‍ പ്രകോപിതരാക്കുന്നത് കുറ്റമല്ലെങ്കില്‍ ഡല്‍ഹി കലാപത്തിന്റെ പേരിലുള്ള കേസ് എന്താണെന്നും ആയിരുന്നു തരൂരിന്റെ ട്വീറ്റ്.

 

ബാബറി മസ്‌ജിദ്‌ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എല്ലാവരെയും വെറുതെ വിട്ടു കൊണ്ടായിരുന്നു പ്രത്യേക സി ബി ഐ കോടതി വിധി പറഞ്ഞത്. ബി ജെ പി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, എല്‍ കെ അദ്വാനി എന്നിവരായിരുന്നു പ്രധാന പ്രതികള്‍.

Read also: അതിര്‍ത്തിയില്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE