അതിര്‍ത്തിയില്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍

By Desk Reporter, Malabar News
indian army_malabar news
Representational Image

ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയിലുണ്ടായ വെടിവെപ്പില്‍ ലാന്‍സ് നായിക് കര്‍ണൈല്‍ സിംഗ് വീരമൃത്യു വരിച്ചു.

പൂഞ്ചിലെ ഗ്രാമീണമേഖല ലക്ഷ്യമിട്ട് കനത്ത് വെടിവെപ്പും മോട്ടാര്‍ ആക്രമണവും പാക്കിസ്ഥാന്‍ നടത്തുകയായിരുന്നു. ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ പാക്ക് പോസ്റ്റ് തകര്‍ന്നതായാണ് വിവരം. കൃഷ്‌ണഗാട്ടി മേഖലയില്‍ മറ്റൊരു ജവാന് പരിക്കേറ്റു.

പാകിസ്ഥാന്‍ അനാവശ്യമായി പ്രകോപനം നടത്തുന്നത് എന്തിനെന്ന് നന്നായി അറിയാമെന്നും ഇത്തവണ ലക്ഷ്യം നടക്കില്ലെന്നും ഇന്ത്യന്‍ സൈനിക വക്താവ് അറിയിച്ചു. പ്രകോപനം തുടരുകയാണെങ്കില്‍ പ്രത്യാക്രമണം നേരിടാന്‍ തയാറായി കൊള്ളാനും പാകിസ്ഥാന്‍ സൈന്യത്തിനു മുന്നറിയിപ്പ് നല്‍കി.

Read also: ഒരിക്കല്‍ കൂടി ‘നമസ്‌തേ ട്രംപ്’ നടത്തുമോ?; മോദിയെ പരിഹസിച്ച് ചിദംബരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE