ഒരിക്കൽ കൂടി ‘നമസ്‍തേ ട്രംപ്’ നടത്തുമോ?; മോദിയെ പരിഹസിച്ച് ചിദംബരം

By Desk Reporter, Malabar News
P-Chidambaram lashes out at Center
Ajwa Travels

ന്യൂ ഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാർത്ഥ കണക്കുകൾ ഇന്ത്യ മൂടി വക്കുന്നു എന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് പി ചിദംബരം. തന്റെ സുഹൃത്തിനു വേണ്ടി ഒരിക്കൽ കൂടി ‘നമസ്‍തേ ട്രംപ്’ റാലി നടത്താൻ മോദി തയ്യാറാകുമോ എന്ന് ചിദംബരം ചോദിച്ചു.

“ഡൊണാൾഡ് ട്രംപ് ഇന്ത്യയെ ചൈനയുമായും റഷ്യയുമായും താരതമ്യം ചെയ്യുകയും ഈ മൂന്ന് രാജ്യങ്ങളും കോവിഡ് മരണങ്ങൾ മറച്ചു വെച്ചുവെന്നും ആരോപിച്ചു. ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിയത് ഈ മൂന്ന് രാജ്യങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. തന്റെ പ്രിയ സുഹൃത്തിനു വേണ്ടി മോദി മറ്റൊരു ‘നമസ്‌തേ ട്രംപ്’ റാലി സംഘടിപ്പിക്കുമോ? “- ചിദംബരം ട്വീറ്റ് ചെയ്‌തു.

യുഎസ് തെരഞ്ഞെടുപ്പിലെ ആദ്യ സംവാദത്തിൽ സംസാരിക്കവെ ആണ് ട്രംപ് ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചത്. കോവിഡിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ മറച്ചുവെച്ച് ട്രംപ് അമേരിക്കൻ ജനതയെ ദുരന്തത്തിലേക്ക് തള്ളിവിട്ടുവെന്ന യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡന്റെ ആരോപണത്തോട് പ്രതികരിക്കവെ ആണ് ട്രംപ് പ്രസ്‌താവന നടത്തിയത്.

Kerala News:  ഐടി വകുപ്പിലെ നിയമനങ്ങള്‍ ചട്ടങ്ങള്‍ ലംഘിച്ച്; ധനവകുപ്പ് പരിശോധന തുടരുന്നു

“നിങ്ങൾ കൃത്യമായ സംഖ്യകളെ കുറിച്ച് സംസാരിക്കുമ്പോൾ, ചൈനയിൽ എത്രപേർ മരിച്ചുവെന്ന് നിങ്ങൾക്കറിയില്ല. റഷ്യയിൽ എത്രപേർ മരിച്ചുവെന്ന് നിങ്ങൾക്കറിയില്ല. ഇന്ത്യയിൽ എത്രപേർ മരിച്ചുവെന്ന് നിങ്ങൾക്കറിയില്ല. കാരണം അവർ കൃത്യമായ കണക്ക് നൽകില്ല, ”- എന്നിങ്ങനെ ആയിരുന്നു ട്രംപിന്റെ പ്രസ്‌താവന.

ഈ വർഷം ഫെബ്രുവരിയിലാണ് ട്രംപ് ​ഗുജറാത്തിലെ അഹമ്മദാബാദിലെത്തി ‘നമസ്‍തേ ട്രംപ്’ പരിപാടിയിൽ പങ്കെടുത്തത്. വളരെ അടുത്ത സുഹൃത്തുക്കളായാണ് മോദിയും ട്രംപും ഇടപഴകുന്നത്.

Also Read:  ‘പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല’; വിവാദമായി ബിജെപി നേതാവിന്റെ പരാമര്‍ശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE