മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. മരണസംഖ്യ 357 ആയി ഉയർന്നു. 200ലേറെ ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. ആശുപത്രികളിൽ ചികിൽസ തേടിയ 518 പേരിൽ 209 പേർ ആശുപത്രി വിട്ടു. 219 പേർ ഇതുവരെ മരിച്ചെന്നാണ് സർക്കാർ ഔദ്യോഗികമായി സ്‌ഥിരീകരിച്ചത്.
ഇതിൽ 98 പുരുഷൻമാരും 90 സ്‌ത്രീകളും 31 കുട്ടികളുമാണുള്ളത്. 157 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞു. 147 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. 147 ശരീര ഭാഗങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇന്ന് നാല് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചൂരൽമലയിൽ നിന്ന് മൂന്നും നിലമ്പൂരിൽ നിന്ന് ഒരു മൃതദേഹവുമാണ് കണ്ടെത്തിയത്. ഇതുവരെ ആറ് സോണുകളിൽ പരിശോധന നടത്തിയെന്നാണ് വിശദീകരണം.
ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ ലഭിച്ച ചാലിയാറിൽ പരിശോധന കേന്ദ്രീകരിക്കാനാണ് നിലവിലെ ശ്രമം. ഇന്ന് രാവിലെ മുതൽ സ്‌കൂബാ ഡൈവേഴ്‌സ് അടക്കമുള്ള നൂറോളം പേർ ചാലിയാർ അരിച്ചുപെറുക്കിയിരുന്നു. അവധി ദിനമായ നാളെ കൂടുതൽ പേരെ എത്തിച്ചു തിരച്ചിൽ നടത്താനാണ് ശ്രമം. ഏകദേശം 80ഓളം മൃതദേഹങ്ങളും 130 ഓളം ശരീരഭാഗങ്ങളും ചാലിയാറിൽ നിന്നും ഇതുവരെ ലഭിച്ചിട്ടുണ്ട്.
Health| എന്നുമുള്ള ചായയും കാപ്പി കുടിയും നിർത്തിക്കോ! ജാഗ്രത വേണമെന്ന് ഐസിഎംആർ







































