മുസ്‌ലിം ജനസംഖ്യാ വർധന; കെട്ടുകഥകൾക്കെതിരെ ജാഗ്രത പുലർത്തുക -എസ്‌വൈഎസ്‍

By Desk Reporter, Malabar News
Muslim population growth; Beware of Myths -SYS
ജില്ലാജനറൽ സെക്രട്ടറി വിപിഎം ഇസ്ഹാഖ് ഉൽഘാടനം നിർവഹിച്ച് സംസാരിക്കുന്നു
Ajwa Travels

മലപ്പുറം: ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ ഹിന്ദുക്കളെ മറികടക്കുമെന്ന തരത്തിൽ നടക്കുന്ന സംഘടിതമായ പ്രചാരണങ്ങൾ ആസൂത്രിതമാണെന്നും ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാജനറൽ സെക്രട്ടറി വിപിഎം ഇസ്ഹാഖ്.

എസ്‌വൈഎസ്‍ ‘മീഡിയാക്ഷൻ’ മീഡിയാ കോഴ്‌സിന്റെ ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. രാജ്യത്തെ മുസ്‌ലിം ജനസംഖ്യയെ കുറിച്ച് ഇതര മതസ്‌ഥർക്കിടയിൽ ആശങ്കയുണർത്തുന്ന വിധം ആസൂത്രിതമായ പ്രചരണം നടത്തുന്നുണ്ട്. മുസ്‌ലിംകൾക്കിടയിൽ പ്രത്യുൽപാദന നിരക്ക് കൂടുതലാണെന്നും ജനസംഖ്യാ വിസ്ഫോടനത്തിന് അവർ മാത്രമാണ് ഉത്തരവാദികളും എന്ന തരത്തിൽ നടത്തുന്ന വ്യാപക പ്രചാരണം ഫാസിസ്‌റ്റ് ഗൂഢാലോചനയാണ്.

മുൻ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷൻ എസ്‌വൈ ഖുറൈശിയുടെ വെളിപ്പെടുത്തലിൽ കൂടുതൽ പഠനം നടത്തണമെന്നും എസ്‌വൈഎസ്‍ ആവശ്യപ്പെട്ടു. മഞ്ചേരി യൂത്ത് സ്‌ക്വയറിൽ നടന്ന ശിൽപശാലയിൽ ജില്ലാ പ്രസിഡണ്ട് സികെ ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ചു.

ശിൽപശാലക്ക് മീഡിയ കോഴ്‌സ് ഡയറക്‌ടർ അബ്‌ദുൽ ലത്വീഫ് പുവ്വത്തിക്കൽ, മിൻശാദ് അഹമ്മദ് എന്നിവർ നേതൃത്വം നൽകി. ജില്ലാ പബ്ളിക് റിലേഷൻ സെക്രട്ടറി പിപി മുജീബ് റഹ്‌മാൻ, യൂസുഫ് സഅദി പൂങ്ങോട് എന്നിവർ സംസാരിച്ചു.

Most Read: ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ പരീക്ഷ എഴുതാൻ അനുവദിച്ചു; അധ്യാപകർക്ക് സസ്‌പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE